അരിയും ഉഴുന്നും
ഒന്നിന് മൂന്ന്
മറക്കണ്ട ഒരു നുള്ള് ഉലുവ
ഓർക്കണ്ട പഞ്ചായത്തുറോഡിനുള്ള
സിമിന്റു കൂട്ടിനനുപാതം.
കഴുകി കുതിർക്കണം
രണ്ടു നാഴികയെങ്കിലും
അരച്ചെടുക്കണം പാകത്തിന്.
പാകം വനിതാഘടകപദ്ധതിക്കു
സമാനമെന്നു ചിന്തിച്ചു പോകരുത്
അതികാലെ ഉപ്പ് ചേർത്തിളക്കി
വെയ്ക്കണം ദോശമാവ് അടച്ച്
കുടുംബശ്രിയും പഞ്ചായത്തും തമ്മിൽ
എന്തെന്ന വിചാരം വേണ്ട അശേഷം
ചൂടാകണം കല്ല് നല്ലതു പോലെ
കോരിയൊഴിക്കണം മാവ് ചേലായി
പുത്തനച്ചി പുരപ്പുറം തുക്കുമെന്ന വൈസ് -
പ്രസിഡണ്ടിൻ മൊഴി ഡിലീറ്റു ചെയ്യണം മനസ്സിൽ.
തീ കുറച്ച്, വെന്തു വരുമ്പോൾ
ശ്രദ്ധയോടെ മറിച്ചിടണം
വേണ്ട എന്റെ മേൽ ഭരണമെന്ന
സെക്രട്ടറിയുടെ കണ്ണുരുട്ടൽ കാണണ്ട തീരെ.
കടുക് വറക്കുമ്പോൾ ഉള്ളി
നന്നായി മൂക്കണം സാമ്പാറിന്
കേൾക്കണ്ട പഞ്ചായത്തിൽ മാലിന്യക്കൂനെയെന്ന
വരാന്തയിലെ പത്രവാർത്ത ഒട്ടുമേ.
ദോശയിലപ്പിടി കല്ലെന്നും
സാമ്പാറിലപ്പിടി ഉപ്പെന്നും
ചാട്ടവാറുകൾ ചങ്കിൽ പതിയുമ്പോൾ
ഓർത്തു പോകരുത് ദിവാകരനെ
മുടിക്കുത്തിൽ പിടിച്ചതിനു സരോജിനി
കോടതി കയറ്റിയ ദിവാകരനെ.
Subscribe to:
Post Comments (Atom)
:)
ReplyDeleteNice
സുജച്ചേച്ചി ദോശമാവ് അരച്ചുകൊണ്ടേയിരിക്കൂ..
ReplyDeleteഉലുവ കൂടുതൽ കൂട്ടി ഊത്തപ്പമാക്കണ്ട..കട്ടി കുറഞ്ഞ് നന്നായി പരന്നങ്ങനെ ശീ....ന്നിരിക്കട്ടെ..
കട്ടി ഒരുപാട് കുറയ്ക്കണ്ടാ ട്ടോ...
ReplyDeleteദോശ ചുടാം..ചുട്ടെടുത്ത ദോശ ദഹിക്കാത്ത മനസ്സും ചുടാം..
ReplyDeleteഅഗ്നി ഒട്ടും കൂട്ടരുത്,
ReplyDeleteഅത് പലതിനെയും, ശുദധീകരിക്കും.
ഈ പുതുമയ്ക്ക് അഭിനന്ദനങ്ങള്‍.
വൈസിന്റെ മൊഴി...കലക്കി
ReplyDeleteടീച്ചർ പഞ്ചായത്ത് പ്രസിഡെന്റ് കൂടിയായെന്നോ?
ReplyDeleteകവിതയുടെ സ്റ്റൈലും പോകുന്ന വഴിയും ഇഷ്ടായി!
ഉപ്പ് കൂടാത്ത
ReplyDeleteകല്ല് ചവയ്ക്കാത്ത
പാകമുള്ള കവിത.
good. liked the comparison at each step with the panchayath.... dont get disheartened by the usual sthreevoridhi comments... go ahead... wish u teh best
ReplyDelete