എനിക്കവളെ അറിയാം
അച്ചൻ കോവിലാറ്റിൽ
നീലത്താമരയായി പുനർജനിച്ചവളെ
ഒരാൾക്കും പിടിതരില്ലവൾ
മുട്ടറ്റം വെള്ളത്തിൽ നിന്നവളെ
തൊടാമെന്ന് നിനച്ചാൽ
നീന്തി പോകുമവളാഴത്തിലേക്ക്
കറുത്തിരുണ്ട കയത്തിൻ തണുപ്പിലേക്ക്
മീങ്കുഞ്ഞുങ്ങളുടെ കണ്ണീരിലുമ്മ വെയ്കാൻ
കൊന്നതാണവളെ
അഛൻ? ആങ്ങള? കൂട്ടുകാരൻ?
അറിയില്ല.
പോസ്റ്റുമാർട്ടംനടക്കാനിരിക്കുന്നേയുള്ളു.
എന്നാണവളെ കൊന്നത്?
ഒരു നൂറു കൊല്ലം മുന്നെ!
ഇന്നലെ!!
എനിക്ക് ഓർമ്മയില്ല.
തീരെ ഓർമ്മയില്ല
ഓര്‍മ്മയുണ്ടാവും ......
ReplyDeleteകൊന്നവര്‍ക്കും അച്ചന്‍കോവില്‍ ആറിനും
മീന്‍ കുഞ്ഞുങ്ങള്‍ക്കും.!!!
nannayii ttoo
ReplyDeleteThanks friends
ReplyDelete