ഇടവപ്പാതി മഴയിൽ കുതിർന്ന മണ്ണ്
കൊള്ളിമീൻ പോലെ പാഞ്ഞു പോയ ദാവണിത്തുമ്പ്
തൊട്ടാൽ കൂമ്പുന്ന പൂമൊട്ട്
ഇറയത്ത് നനഞ്ഞു വിറയ്ക്കുന്ന പൂച്ചക്കുട്ടി
മദിച്ചു പുളയ്ക്കുന്ന മീൻ പാർപ്പുകൾ
നനഞ്ഞൊട്ടിയ തൊട്ടാവാടികൾ
ഇത്തിരി തോർച്ചയിൽ കൊത്തിപ്പെറുക്കുന്ന കരീലക്കിളികൾ
ഛെ, വല്ലാത്തൊരു വഴുവഴുപ്പ്.
തെരുവിലെ രക്തം
പിഴുതെടുത്ത വീട്
മാറത്തലയ്ക്കുന്ന പെണ്ണ്
വേട്ട നായ്ക്കളുടെ മുരൾച്ച
ശൂലം പിളർന്ന ഗർഭപാത്രങ്ങൾ
വെടിയൊച്ചയിലമർന്നു പോയ നിലവിളി.
തൊട്ടു പൊള്ളിക്കണം കവിത
ഇടിവെട്ടി കാതടപ്പിക്കണം കവിത
മണത്താൽ എരിച്ചിലാകണം കവിത
കൊള്ളാം, കവിതയ്ക്ക് മൊത്തത്തിലൊരു
ആനുകാലിക/ ഉത്തരാധുനിക ചന്തം.
Subscribe to:
Post Comments (Atom)
fine....
ReplyDeleteഎന്നാലും കവിതയുടെയധരസ്പര്‍ശനത്തിന്
ReplyDeleteവിശുദ്ധപ്രണയത്തിന്‍റെ രുചിയുണ്ടാകണം
Thank you friends
ReplyDelete