Sunday, November 7, 2010

ആരുമില്ലാത്തവർക്കു തുണ പുലി

കണ്ണാടി കറുത്തിരുന്നു
ചങ്ങാതിക്ക് കണ്ണില്ലായിരുന്നു
മേയാൻ വിട്ട പശുക്കൾ
മീൻ പിടിക്കാൻ കടലിൽ പോയി
മഴയത്ത് കടൽ നനയുകയായിരുന്നു
കയറിനില്ക്കാനൊരു മരത്തണലുമില്ല
തണുത്ത കടൽ കരയോടൊട്ടിനിന്നു
ആകാശത്താകെ ഇരുട്ട്
കുടയെടുക്കാൻ പോയ ചന്ദ്രനിതുവരെ മടങ്ങിയില്ല
പുല്ലാഞ്ഞിക്കാട്ടിലെ സർപ്പം
പൂപ്പാത്രത്തിലിരുന്നു കുരിശു വരച്ചു
ആറ്റിലെ വാളമീനൊക്കെ
ഇടവഴി കയറി വീട്ടിൽ വന്നു
വീട്ടിലെ കോഴിയെല്ലാം
ആറ്റിൻ തണുപ്പിൽ ചേക്കേറി
ഇന്നലെ ഞാൻ വന്നിരുന്നു
നിന്നെ കണ്ടിരുന്നു
ഇന്നു നീ വന്നില്ല
എന്നെ കണ്ടതുമില്ല
തീയില്ലാതെ പുകയില്ലെന്നത് പച്ചക്കള്ളം
പുകഞ്ഞുകൊണ്ടിരിക്കുന്നതൊന്നും കത്തില്ലൊരിക്കലും
മഴ നനയാനെനിക്കൊരു കൂട്ടുവേണം
കാട്ടിൽ പോയി ഒരു പുലിയെ പിടിച്ചാലോ
ആരോരുമില്ലാത്തവർക്ക് പുലി തന്നെ തുണ.

15 comments:

  1. ആരോരുമില്ലാത്തവര്‍ക്ക് പുലി തന്നെ തുണ.... :)

    ReplyDelete
  2. നല്ല കൌതുകം തരുന്ന വരികളാണ് ഇത്.

    ReplyDelete
  3. ആരോ തിരുകി പോയതാണ് വേനലടുപ്പില്‍ ആ മഴയെ.

    ReplyDelete
  4. നന്നായിരിക്കുന്നു...
    നന്മകള്‍

    ReplyDelete
  5. All the best for the election.. yes we have to fight, dont worry about the results

    ReplyDelete
  6. Meaningful lines beautifully written...Is there a scare in between your line? The tiger image and the loneliness?Whatever you will win..Keep your fingers crossed

    ReplyDelete
  7. പുതുപ്പള്ളി മണ്ഡലത്തില്‍ ടീച്ചര്‍ക്ക്‌ വിജയാശംസകള്‍ നേരുന്നു.. :)

    ReplyDelete
  8. അപ്പോൾ ബ്ലോഗ്ഗറും ആയിരുന്നു, അല്ലേ? ഇന്നാണ് അറിഞ്ഞത്. വിജയാശംസകൾ!

    ReplyDelete
  9. കുറിപ്പുകൾക്ക്,ആശംസകൾക്ക്,ആശങ്കകൾക്ക് ...... നന്ദി.

    ReplyDelete
  10. പാഴ്വസ്തുവിന്റെ കമന്റ് അവിടെ ചേർക്കാൻ സമ്മതിക്കുന്നില്ല....

    "പാട്ടു മറന്ന വിഹ്വലൻ കരിവണ്ട്
    മറഞ്ഞൂ പൂവിൻ തടവറയിൽ" .......സുന്ദരമായ വരികളും ആശയവും

    ReplyDelete
  11. കാട്ടില്‍ പോയി ഒരു പുലിയെ പിടിച്ചാലോ
    ആരോരുമില്ലാത്തവര്‍ക്ക് പുലി തന്നെ തുണ.

    You are Absolutely correnct.
    All the best.

    ReplyDelete