ചില്ലുജാലകത്തിനപ്പുറം തിളയ്ക്കുന്ന കടൽ
കണ്ണടകളിൽ തിരയിളകുന്ന നിഴൽക്കൂത്ത്
തിരകൾ തിറകൊട്ടുമ്പോൾ
തെയ്യം കെട്ടിയാടുന്നിരുവർ
തൊടാനൊരു നുണുങ്ങ് നൊമ്പരം
കേൾക്കാനൊരു സരോദ്
പിടഞ്ഞുണരുന്ന മിന്നൽപ്പിണരുകൾ
പുതുഗന്ധത്തിൽ കുതറിത്തെറിക്കുന്ന പുൽനാമ്പുകൾ
മഴയിലുതിരുന്ന കണിക്കൊന്നകൾ
പിരിയുന്നിടത്ത് കൂടിച്ചേരുന്ന പ്രവാഹങ്ങൾ
പുറംതിരിയുമ്പോളിടയ്ക്കൊരു വെയിൽക്കീറ്
ഞാനും നീയും
മാനം കണ്ടു പിറക്കാൻ കൊതിച്ച
രണ്ടു മയിൽപ്പീലിത്തുണ്ടുകൾ.
Subscribe to:
Post Comments (Atom)
No comments:
Post a Comment