എല്ലാത്തിനും അവസാനമുണ്ട്
പുഴകൾക്ക് ഒഴുക്കില്ലാതായേക്കാം
ഇലകൾക്ക് മർമ്മരം നഷ്ടമായേക്കാം
ആകാശത്തിന് നീലിമ നിലച്ചു പോയേക്കാം
കാറ്റിന് ചലനമില്ലാതായേക്കാം
എല്ലാത്തിനും അവസാനമുണ്ട്
വഴികൾക്ക് അറ്റമില്ലാതായേക്കാം
കടലിന്‍റെ ഉപ്പ് വറ്റിപ്പോയേക്കാം
ചിപ്പിയിൽ മുത്തുണ്ടാകാതെയിരുന്നേക്കാം
മഞ്ഞിന് തണുപ്പില്ലാതായേക്കാം
എല്ലാത്തിനും അവസാനമുണ്ട്
എന്‍റെ ഒടുങ്ങാത്ത വേലലാതികൾക്കൊഴിച്ച്.
Subscribe to:
Post Comments (Atom)
No comments:
Post a Comment