വട്ടത്തിലാണെൻ പൊക്കം
വട്ടത്തിലാണെൻ വീതി
വട്ടത്തിലാണെൻ ചത്വരവും
നടന്നു നോക്കി, ഓടി നോക്കി
ചാടിക്കടന്നു നോക്കി
വട്ടം വൃത്തമായി നീണ്ടു നിവർന്നങ്ങനെ
സീതയും മറിയവും കദീജയും
മുന്നിലും പിറകിലുമല്ലാതെ വൃത്തത്തിലായി
മൂലകളില്ലാ വൃത്തം വലയങ്ങളായി വലുതായി
ചതുരത്തിന് മൂലകളുണ്ട് ത്രികോണത്തിനും
മൂലകളിൽ ഗുരുത്വാകർഷണം കുറവെന്ന് ശാസ്ത്രം
ഭേദിക്കാം മൂലകളെ പതുങ്ങിയിരിക്കാം മൂലകളിൽ
പക്ഷേ ശാസ്ത്രം പഠിച്ച ലക്ഷ്മണൻ
വരഞ്ഞത് ലക്ഷണമൊത്ത വൃത്തം.
Subscribe to:
Post Comments (Atom)
No comments:
Post a Comment