
സ്വേച്ഛാധിപതികളുടെ
കോട്ടകൊത്തളങ്ങൾക്കു
                                        സ്വാതന്ത്ര്യം,ജനാധിപത്യമെന്നു
                                            തലക്കുറി തൂക്കുന്നവരോട്......                                                                                                                                                                                                                                           *.
നക്ഷത്രങ്ങളുടെ നെഞ്ചിൽ 
ഹൃദയരക്തം കൊണ്ട്
സിന്ദൂരം തൊടുന്നവരോടവന്റെ
 പേരെഴുതിയൊട്ടിക്കാനാ
ചോരപശിമ ചോദിക്കരുത്.                                                                                                                                                                                                                                          *        
                                                           കൊടുങ്കാറ്റു കൊണ്ട് മുഖം തുടയ്ക്കുന്ന
കപ്പലിന്റെ കൊടിമരമാകാനായുന്ന കാലുകളോട് പറയരുതവന്റെ
                                         കാവൽപ്പുരയുടെ കാവലാളാകണമെന്ന്.                                                                                           *                                                                                           
തൊടുത്തു വിട്ട ശരം കണക്കെ
പാഞ്ഞു പോകുന്ന                                                                                                     കാട്ടുപക്ഷികളൊട് പറയരുതവനായി
 ഉറക്കു പാട്ടു പാടണമെന്ന്.                                                                                                                                                                                                                    *                                                                                                           
ദുർബ്ബലമെന്ന വിശേഷണത്താലോ
മയക്കുമാധുര്യത്തിന്റെ കൊതിപ്പിക്കലിലോ വാതിലുകളടക്കുമെന്നും
                          തിരശ്ശീലകൾ വലിച്ചിടുമെന്നും
പുറത്തെ ആരവങ്ങളെ മുറിച്ചു കളയുമെന്നും നിങ്ങൾ കരുതരുത്. *.
ചുവന്ന കമ്പളങ്ങൾ നിങ്ങൾ വിരിച്ചു
പൂക്കൾ കൊണ്ടു വീടുകൾ പണിതു
ശ്വാസം മുട്ടി ഞങ്ങൾ മരിച്ചില്ല.
വിശന്നു ഞങ്ങൾ വീണില്ല
എഴുന്നേറ്റു ഞങ്ങൾ പോയില്ല.                                                                                                                                      .                                                                                                                                                                                                                                                          *.
വീഥിയിലും നിശീഥിനിയിലും
ജീവൻ തുടിക്കുന്നു.
പാടങ്ങളിൽ നനവു നിറയുന്നു.
ചേറിൽ പുളക്കുന്നു കാരിയും മുശിയും.                                                                                                                                                                                                                                                   *.
നെല്ലിൻ പൂമണം വിരിച്ചിട്ട
പനമ്പിൻ പായയിലിരുന്നു ഞങ്ങൾ പാടും
അവന്റെ മരണത്തെപ്പറ്റി
എവിടെവെച്ചെങ്കിലും സംഭവിക്കാവുന്ന
അവന്റെ മരണത്തെപ്പറ്റി
ശബ്ദിക്കുന്ന കാടുകളെപ്പറ്റി
ഉയർത്തെഴുന്നേൽക്കുന്ന ഋതുക്കളെപ്പറ്റി
വരാൻ പോകുന്ന ജൈത്രയാത്രയെപ്പറ്റി.

good
ReplyDelete