
പഴകിയ ദാമ്പത്യം വേർപെടുത്തുന്നത്
സയാമീസ് ഇരട്ടകളെ വേർപെടുത്തും പോലെ
ഉരഞ്ഞുരഞ്ഞ് ഒന്നായിപ്പോയ ഉടലുകൾ
കലഹിച്ച് കലഹിച്ച് വേറിട്ട് പോയ തലകൾ
ഒന്നായ വഴിയിൽ ഉടലുകൾ
കൂട്ടിപ്പിണഞ്ഞ് വീണുകൊണ്ടിരുന്ന ഇരുവർ
ഞാൻ ഞാൻ എന്ന് തറുതല പറഞ്ഞ്
തലതല്ലിയിരുന്ന ഇരുവർ
മുറിച്ചുമാറ്റാൻ വൈകുന്തോറും
ചത്തുതുലഞ്ഞ് ചീഞ്ഞുനാറും ഇരുവരും
മുറിച്ചുമാറ്റിയാൽ വെന്‍റിലേറ്റിൽ
ഊർദ്ധൻ വലിക്കുമിരുവരും.
ചത്തുതുലഞ്ഞ് ചീഞ്ഞുനാറും ഇരുവരും
ReplyDeleteമുറിച്ചുമാറ്റിയാല്‍ വെന്‍റിലേറ്റില്‍
ഊര്‍ദ്ധന്‍ വലിക്കുമിരുവരും.
kollam